ആന്റണി പെരുമ്പാവൂരും മോഹൻലാലും | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ ഒരു ബ്രാൻഡ് ആയി വളർന്ന നിർമാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്. ആശീർവാദിനെ തേടി പുതിയൊരു അംഗീകാരം എത്തിയിരിക്കുകയാണ്. അതും ഇന്ത്യാ ഗവൺമെന്റിന്റെ.
കൃത്യമായി നികുതിയടച്ചതിനുള്ള അംഗീകാരമാണ് ആശീർവാദിനെ തേടിയെത്തിയത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസാണ് ഈ വിവരം അറിയിച്ചത്. ആഭ്യന്തര ധനവകുപ്പിന്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസ് നൽകിയ സർട്ടിഫിക്കറ്റും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നന്ദി, ഇന്ത്യാ ഗവൺമെന്റ്. നിങ്ങളോടൊപ്പം നടക്കാനും രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകാനും ഞങ്ങളെ അനുവദിച്ചതിന് ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ആശീർവാദ് സിനിമാസ് കുറിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 12ത് മാൻ ആണ് ആശീർവാദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..