ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ, മോഹൻലാൽ | photo : mathrubhumi
നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.
സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സിനിമാമേഖലയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി.

മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
Content Highlights: income tax to invest e financial deal between actor Lal and producer Anthony Perumbavoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..