തെലുങ്ക്-കന്നഡ താരം രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കുടക് ജില്ലയിലെ വിരാജ്‌പേട്ടിലെ രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

കന്നഡത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ കിരിക്ക് പാര്‍ട്ടിയിലൂടെയായിരുന്നു രശ്മിക  സിനിമയില്‍ എത്തിയത്. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് രശ്മിക.

Content Highlights : Income Tax raid at actor Rashmika Mandanna’s residence