സെഹരി പോസ്റ്റർ ലോഞ്ചിൽ നിന്ന്
പൊതുചടങ്ങിൽ രോഷാകുലനായി പെരുമാറുന്ന തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗംഗാസാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിനിടെയാണ് സംഭവം നടന്നത്.
ചടങ്ങിനിടെ ചിത്രത്തിലെ മറ്റൊരു നടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. ‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുകയും ഇത് കണ്ട നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു.
പോസ്റ്റർ ലോഞ്ചിന് മുമ്പായി തനിക്ക് വന്ന ഫോൺ കോൾ എടുക്കാതെ ഫോൺ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുകയും, ഇത് കൂടാതെ പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ താരം തട്ടിമാറ്റുന്നതും പോസ്റ്റർ പൊതിഞ്ഞ കവർ വലിച്ചു കീറിയെടുക്കുന്നതും മറ്റും വീഡിയോയിൽ വ്യക്തമായിരുന്നു.
എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സേഹരി ടീം. ബാലകൃഷ്ണ ദേഷ്യപ്പെട്ടിട്ടില്ലെന്നും നല്ല മനുഷ്യനാണെന്നും സെഹരിയിെല നായകനായ ഹർഷ് മാധ്യമങ്ങളോടു പറഞ്ഞു.
ബാലകൃഷ്ണ ഗാരു എന്റെ കൈ തട്ടിമാറ്റിയതല്ല.. ഇടതുകൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാനാണ് ആദ്യം ഞാൻ ശ്രമിച്ചത്. എന്നാൽ, ഇതെന്റെ ആദ്യ ചിത്രമായതിനാൽ അങ്ങനെ ചെയ്യുന്നത് ശുഭകരമല്ല എന്നു കരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടിമാറ്റിയത്. അദ്ദേഹം നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതിൽ നന്ദിയുണ്ടെന്നും ഹർഷ് വ്യക്തമാക്കി
എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിനിമകളും മറ്റു ചടങ്ങുകളും ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയായിരുന്നു അദ്ദേഹം.
Content Highlights : incident with Balakrishna at Sehari first look launch Young Actor Harsh Issues Clarification
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..