-
തിരവനന്തപുരം; അടുത്തകാലത്ത് റിലീസ് ചെയ്ത നിരവധി സിനിമകളില്‍ ശാസ്ത്രീയ അടിത്തറയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവിധ സന്ദേശങ്ങള്‍ ഉള്‍പ്പെടുകയും, അത് കാരണം പലര്‍ക്കും ജീവഹാനിയും, ചികിത്സ ബുദ്ധിമുട്ടുകളും ഉണ്ടായ സാഹചര്യത്തില്‍ സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പ് ചികില്‍സ സംബന്ധിച്ചുള്ള രംഗങ്ങളെ കുറിച്ചു മെഡിക്കല്‍ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇതിനായി മെഡിക്കല്‍ ഉപദേശക സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും , ചലച്ചിത്ര വകുപ്പ് മന്ത്രിക്കും ഐഎംഎ കത്ത് നല്‍കി.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇറങ്ങിയ 'ജോസഫ് 'എന്ന സിനിമയിലെ തെറ്റിദ്ധാരണാജനകമായ രംഗം കാരണം നിരവധി പേര്‍ അവയവദാനത്തില്‍ നിന്നും പിന്നോക്കം പോകുകയും, അത് കാരണം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി.
ഇപ്പോള്‍ റിലീസ് ചെയ്ത 'ട്രാന്‍സ്' എന്ന ചിത്രത്തിലും മാനസികരോഗ ചികിത്സയില്‍ ലോക വ്യാപകമായി ഉപയോഗിക്കുന്ന ചില മരുന്നുകളെക്കുറിച്ച് വളരെ വിചിത്രവും തെറ്റിദ്ധാരണാ ജനകവുമായ സന്ദേശങ്ങള്‍ നല്‍കുന്നതായി കാണപ്പെട്ടു. അത് കാരണം പല മാനസിക രോഗികളും ചികിത്സ നിര്‍ത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
അതിനാല്‍ ഈ സിനിമയിലെ ഇത്തരം വിവാദമായ രംഗങ്ങള്‍ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്നും സെന്‍സര്‍ബോര്‍ഡിനോട് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപി കുമാറും ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിന് അനുമതി നല്‍കുന്നതിന് മുന്‍പ് മെഡിക്കല്‍ ബോര്‍ഡിഡിന്റെ ഉപദേശം തേടുന്നത് കര്‍ശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
Content Highlights : IMA Against unscientific References In Malayalam Movies like Joseph And Trance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..