
-
ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവ്വേയിൽ 2021ലെ മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറും മലയാളത്തിൽ നിന്ന്. ഫഹദ് ഫാസിലാണ് മികച്ച നടൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ പ്രകടനമാണ് ഫഹദിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ടൊവിനോ രണ്ടാമത്തെ നടനായി. ബോളിവുഡ് നടൻ വിക്കി കൗശലിനൊപ്പമാണ് ടൊവിനോ രണ്ടാമത്തെ നടനുള്ള പുരസ്കാരം പങ്കിട്ടത്. സർദ്ധാർ ഉദ്ധം എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് താരം കൊണ്കണ ശർമയ്ക്കൊപ്പമാണ് നിമിഷ പുരസ്കാരം പങ്കിട്ടത്. ഗീലി പുച്ഛി എന്ന ചിത്രത്തിലെ പ്രകടനമാണ് കൊങ്കണയെ മികച്ച നടിയാക്കിയത്. ഹസീൻ ദിൽറുബ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ താപ്സി പന്നു മികച്ച രണ്ടാമത്തെ നടിയായി.
മിന്നൽ മുരളി (ബേസിൽ ജോസഫ്), ജോജി (ദിലീഷ് പോത്തൻ), നായാട്ട് (മാർട്ടിൻ പ്രക്കാട്ട്), ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ( ജിയോ ബേബി), കള (രോഹിത് വി.എസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡേ) എന്നീ ചിത്രങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ. മറാത്തി ചിത്രം ഡിസൈപ്പിൾ (ചൈതന്യ തംഹാനെ) ആണ് പട്ടികയിൽ ഒന്നാമത്.
Content Highlights : IFI Survey SiX malayalam Movies in top ten Fahad Nimisha and konkana best actors
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..