തിരുവനന്തപുരം: കേരളത്തെ ഗുരുതരമായി ബാധിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ ആഘോഷ പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു. 

കേരള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന അന്തര്‍ദേശീയ ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല എന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ചലച്ചിത്രമേളയ്ക്ക് പുറമേ യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റേതുള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി നീക്കി വച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.