രാജ്യാന്തര ചലച്ചിത്രമേളയുടെ പാസുകള്‍ക്ക്  അക്കാദമിയുടെ ഓഫീസില്‍ നേരിട്ട് പണമടക്കാന്‍ അവസരം. ശാസ്തമംഗലത്തെ അക്കാദമിയുടെ ഓഫീസില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെ എത്തുന്നവര്‍ക്കാണ് പണമടയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. അപേക്ഷാ ഫോം അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഓഫീസിലെത്തുന്നവര്‍ക്ക് 2000 രൂപ അടച്ച് ഡെലിഗേറ്റായി  രജിസ്റ്റര്‍ ചെയ്യാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ 1000 രൂപയാണ് പാസിനായി നല്‍കേണ്ടത്. പാസുകള്‍ ടാഗോര്‍ തീയേറ്ററില്‍ നിന്ന് പിന്നീട് വിതരണം ചെയ്യും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിലവിലുള്ള സംവിധാനം നവംബര്‍ 30 വരെ തുടരും.

ContentHighlights: IFFK 2018, entry passes, delgate pass, Mahesh panju