സ്ത്രീകളുടെ കന്യകാത്വം മാത്രം എപ്പോഴും സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് എന്ത്‌കൊണ്ടെന്ന് അമിതാഭ് ബച്ചന്‍. തന്റെ പുതിയ ചിത്രമായ പിങ്കിന്റെ പ്രചരണ പരിപാടിക്കിടയില്‍ നടന്ന ഒരു ചര്‍ച്ചക്കിയിലാണ് ബച്ചന്റെ പരാമര്‍ശം. 

കന്യകാത്വം സംബന്ധിച്ച് സ്ത്രീകള്‍ സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. എന്തുകൊണ്ട് ഇതേ ചോദ്യം ഒരു പുരുഷനോട് ആരും ചോദിക്കുന്നില്ല. ഈ കാര്യത്തില്‍ ആണും പെണ്ണും തമ്മില്‍ എന്ത് വത്യാസമാണുള്ളത്.

ഒരു സ്ത്രീ കന്യകയല്ലെന്നു പറയുമ്പോള്‍ അവളുടെ ദുര്‍നടപ്പിന്റെ ഫലമാണിതെന്ന് സമൂഹം പറയും. എന്നാല്‍ പുരുഷന്‍മാരുടെ കാര്യം വരുമ്പോള്‍ അഭിമാനകരമായ എന്തോ പ്രവര്‍ത്തിയാണിതെന്ന് വിലയിരുത്തും. ഇതെങ്ങനെ ശരിയാകും?- ബച്ചന്‍ ചോദിക്കുന്നു. 

നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം തകര്‍ന്നുപോവുകയാണെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.  

അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബച്ചന്‍ ഒര അഭിഭാഷകന്റെ  വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന മൂന്ന് പെണ്‍കുട്ടികള്‍, അവരുടെ അതിജീവനം, സംവിധാനങ്ങളോടുള്ള പോരാട്ടം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. തപ്സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രളെ അവതരിപ്പിക്കുന്നത്.