ട്രെയ്ലറിൽ നിന്നും
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ വേദനകളും മാനസിക സംഘര്‍ഷവും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം ''ഇദ്ദ' പുറത്തിറങ്ങി. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ആചാരപ്രകാരം ഒരു സ്ത്രീ ഒരു മുറിക്കുള്ളില്‍ ആരും കാണാതെ മാസങ്ങളോളം ഇരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന വ്യഥകളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ ഖമറുന്നിസ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശ്രുതി ജയന് ആണ്. അങ്കമാലി ഡയറീസ്, ജൂണ്‍, സത്യം പറഞ്ഞാ വിശ്വസിക്കുമോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ജയന്. ബിഗ് ബോസിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയയായ ജസ്ല മാടശ്ശേരിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സരസ ബാലുശ്ശേരി, ദര്‍ശിക ജയേഷ്, ജവാദ് കെ എം, കുഞ്ഞാപ്പ, ഇസ്മയില്‍ കെ പി, ഹാദി ത്സമാന്, ഹയ സെല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഷമ്മാസ് ജംഷീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഓഷ്യാനം ഫിലിംസിന്റെ ബാനറിൽ ബക്കര്‍ അബു ആണ്. രാജേഷ് രാജു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ആനന്ദ് പൊറ്റെക്കാട്ട് ആണ്.
ബിജിഎം- പ്രതിക് അഭയങ്കര്‍, സൗണ്ട് ഡിസൈനിങ്ങ്- ഷെഫിന് മായന്‍, ഡബ്ബിങ്ങ്- ഷൈജു എം, വി.എഫ്.എക്സ്.- അനില്‍ ചുണ്ടെയില്, ആര്‍ട്ട്- ജിജോ ബാസു, സാജന് വര്‍ക്കല, അസോസിയേറ്റ് ഡയറക്ടര്‍- ബിജേഷ് മഞ്ചേരി, പോസ്റ്റര്‍ ഡിസൈനിങ്ങ്- ലെനന് ഗോപിന്.
ഇറ്റലിയിലെയും ഇസ്രായേലിലേയുമടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഒട്ടനവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights: Iddah award winning Malayalam Short Film sruthi Jayan Jasla Madessery Sarasa Balussery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..