ബാബുരാജ്, ഐസിയു പോസ്റ്റർ, ബിബിൻ ജോർജ് | ഫോട്ടോ: മാധേഷ്, ആർക്കൈവ്സ് | മാതൃഭൂമി
'താന്തോന്നി' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് പോസ്റ്റർ പുറത്തിറക്കിയത്. ICU എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജ്ജും ബാബുരാജും ആണ് പ്രധാന വേഷത്തിലെത്തുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ICU നിർമ്മിക്കുന്നത്.
2010ൽ പൃഥ്വിരാജിനെ നായകനാക്കി ജോർജ്ജ് വർഗീസ് സംവിധാനം ചെയ്ത ചെയ്ത 'താന്തോന്നി' വലിയ ഒരു വിജയചിത്രം ആയിരുന്നു ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടായിരുന്നു ചിത്രത്തിന്. പൃഥ്വിരാജ് ചിത്രത്തിൽ ചെയ്ത വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിന് ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ത്രസിപ്പിക്കുന്ന ഡയലോഗും ആക്ഷനും അന്നത്തെ യുവ ജനങ്ങളെ ഏറെ സ്വാധിനിച്ചിരുന്നു. നാട്ടുരാജാവ്, രാജമാണിക്യം, അലിഭായ് എന്നീ മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച എഴുത്തുകാരൻ ടിഎ ഷാഹിദ് ആയിരുന്നു 'താന്തോന്നി'യുടെ തിരക്കഥ രചിച്ചത്.
സന്തോഷ് കുമാർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ICU ന്റെ ഛായാഗ്രഹണം ലോകനാഥൻ ശ്രീനിവാസൻ ആണ് നിർവഹിക്കുന്നത്. എഡിറ്റിംഗ് -ലിജോപോൾ, മ്യൂസിക് -ജോസ് ഫ്രാങ്കിളിൻ, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈനിങ് -രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സജി സുകുമാർ, പ്രോജക്ട് ഡിസൈനർ -രമേശ് തെക്കേപ്പാട്ട്, കലാസംവിധാനം -ബാവ, സ്റ്റിൽ -നൗഷാദ്, കോസ്റ്റ്യും -സ്റ്റെഫി സേവ്യർ, മേക്കപ്പ് -റോണക്‌സ്, ഫിനാൻസ് കൺട്രോളർ -എം. എസ്. അരുൺ, ഡിസൈൻ-ടെൻപോയിന്റ്.
Content Highlights: icu movie title and firstlook poster out, baburaj and bibin george movie, george varghese
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..