ആത്മഹത്യ ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു, ഇസ്ലാം രക്ഷിച്ചു; യുവൻ ശങ്കർ രാജ


ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

-

വിഷാദവും ആത്മഹത്യ ചിന്തയും തന്നെ വേട്ടയാടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സം​ഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും വേട്ടയാടിയിരുന്ന ഭയം എന്തായിരുന്നുവെന്നും അതിനെ അതിജീവിച്ചത് എങ്ങനെയായിരുന്നു എന്നുമായിരുന്നു ചോദ്യം. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ...

ആത്മഹത്യ ചിന്ത, അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ല. എന്നെ അത്തരം ചിന്തകളിൽ നിന്ന് രക്ഷിക്കാൻ ഇസ്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്- യുവൻ ശങ്കർ രാജ പറഞ്ഞു.

ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ച് നേരത്ത യുവൻ പറഞ്ഞതിങ്ങനെ...

''ഞാൻ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലുള്ള ആ ഒരു കാരണമെന്തെന്ന് നിരവധി പേർ ചോദിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, അത് ഒരു യാത്രയായിരുന്നു. ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചർച്ചകൾ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയത്ത് ഇസ്ലാം മതത്തിൽ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാൻ. കാരണം ഞാൻ പഠിക്കുന്നുണ്ടായിരുന്നത് ആം​ഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു. അതായിരുന്നു തുടക്കം.

രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ഞാനൊന്നും ​ഗ്രഹിച്ചിട്ടില്ലെന്ന്. ഞാനിവിടെ സത്യം പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയിൽ നിന്നും കൊണ്ടുവന്ന ഒരു നിസ്‌കാരപ്പായ കൊണ്ട് തന്നു. എപ്പോഴൊക്കെ മനസിന് ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാൻ ആവശ്യപ്പെട്ടു.

ഒരിക്കൽ എന്റെ ഒരു കസിൻ വീട്ടിൽ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് വല്ലാത്ത മനപ്രയാസമനുഭവപ്പെട്ടു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയിൽ കയറിയപ്പോൾ ഞാൻ ആദ്യം കണ്ടത് ആ പായയാണ്. എന്റെ മുഖം കഴുകുമ്പോൾ ഞാൻ കരയുകയായിരുന്നു.

അതേസമയം തന്നെ ആശ്ചര്യമെന്നോണം എനിക്കൊരു സുഹൃത്തിന്റെ സന്ദേശം വന്നു, ഒരു ചിത്രത്തോടൊപ്പം മനോഹരമായ ആകാശം എന്നെഴുതിയ സന്ദേശം. എനിക്കൊരുപാട് മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരിൽ ഒരാളോട് ഈ ചിത്രത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അത് അല്ലാഹു എന്നാണ് എന്നായിരുന്നു. എനിക്ക് ആശ്ചര്യമായി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങൾ അറബി ഭാഷയിൽ അല്ലാ​ഹു എന്നെഴുതി വച്ച പോലെയാണെന്ന് അവൻ എനിക്ക് വിശദീകരിച്ചു തന്നു.

ഞാൻ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ട വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു അത്. എന്റെ നെറ്റി പായയിൽ മുട്ടിയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു "എന്റെ പാപങ്ങൾ പൊറുക്കണേ അള്ളാ" എന്ന്.. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

ആ രാത്രി ഞാൻ എന്റെ ഫോണിൽ ഖുറാൻ‌ ആപ്പ് ഡൗൺലോഡ് ചെയ്തു. അന്നും എനിക്കത് കഠിനമായി അനുഭവപ്പെട്ടു. പിന്നീട് ഞാനതിനെ ​ഗ്രഹിച്ചു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ദ ​ഗ്രന്ഥങ്ങളിലൂടെ ആളുക​ളുമായി സംസാരിക്കുമ്പോൾ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്''- യുവൻ പറഞ്ഞു.

Content Highlights: I Used To Have Suicidal Thoughts sayas Yuvan Shankar Raja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented