ഷക്കീല, ഫോട്ടോ : മധുരാജ്
തൊണ്ണൂറുകളില്‍ യുവാക്കളേയും മധ്യവയസ്കരേയും ഒരേപോലെ ആവേശം കൊള്ളിച്ചിരുന്ന നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ അന്ന് വെല്ലുവിളിയുയര്‍ത്തി.
ഇന്ന് സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു.
ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്- ഷക്കീല കൂട്ടിച്ചേര്‍ത്തു.
Content Highlights: I am a mom of many even without delivering one child shakeela says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..