തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രശസ്തനായ മധുസൂദനന്‍, വായകോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'അയാം എ ഫാദര്‍'. രാജുചന്ദ്രയാണ് ചിത്രത്തിന്റെ രചന, സംവിധാനം, ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. 

ആട് 2, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ രംഗത്തു വന്ന സാമി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍ നിമിഷയുടെ അമ്മയായി വന്ന അനുപമ, തീവണ്ടിയില്‍ ടോവിനോയുടെ കുട്ടികാലം ചെയ്ത മാഹിന്‍, പുതുമുഖം അക്ഷര രാജ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയുന്നു.

13 വയസ്സുകാരന്‍ അച്ഛനായി എന്ന പത്രവാര്‍ത്തയില്‍ നിന്നാണ് സിനിമയുടെ കഥ ഉരുതിരിഞ്ഞത്. അത് തന്നെയായിരിക്കും സിനിമയുടെ ഇതിവൃത്തവും. എഡിറ്റര്‍- താഹിര്‍ ഹംസ, സംഗീതം- നവനീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്, കോസ്റ്റ്യും- വസന്തന്‍ കാഞങ്ങാട്, മേക്കപ്പ്- പിയൂഷ് പുരുഷു, ആര്‍ട്ട്- വിനോദ് കുമാര്‍, പിആര്‍ഒ- പി.ശിവ പ്രസാദ്.

Content Highlights: I am a Father Movie Madhusoodanan