ഹ്യൂ ജാക്ക്മാന്റെയും ഡെബ്ബോര ലീ ഫർണസിന്റെയും വിവാഹ ദിനത്തിലെ ചിത്രങ്ങൾ| Photo: https:||www.facebook.com|HughJackman
25-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഹോളിവുഡ് താരം ഹ്യൂ ജാക്മാന്‍. 1996 ഏപ്രില്‍ 11-നായിരുന്നു ഹ്യൂ ജാക്മാന്റെയും ഓസ്‌ട്രേലിയന്‍ നടിയും നിര്‍മാതാവുമായ ഡിബോറ ലീ ഫര്‍ണസിന്റെയും വിവാഹം.
വിവാഹിതരാകുമ്പോള്‍ ഹ്യൂ ജാക്മാന് 27 വയസ്സായിരുന്നു പ്രായം, ഡിബോറയ്ക്ക് 40 വയസ്സും. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ ഏതാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നീരസം പ്രകടിപ്പിച്ചുവെങ്കിലും അതിനെയെല്ലാം മറികടന്ന് ഇരുവരും വിവാഹിതരാവുകായിരുന്നു. ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികള്‍.
"ഡെബ്ബുമായുള്ള വിവാഹജീവിതം ശ്വാസമെടുക്കുന്നത് പോലെ സ്വാഭാവികമായിരുന്നു. നമ്മള്‍ ആദ്യമായി കണ്ടത് മുതല്‍, ഇനിയുള്ള നമ്മുടെ ഭാവിജീവിതം ഒരുമിച്ചായിരിക്കുമെന്ന് എനിക്ക് തോന്നി. ഈ 25 വര്‍ഷക്കാലം നമ്മുടെ പ്രണയം കൂടുതല്‍ ആഴത്തില്‍ വളര്‍ന്നു. തമാശയും ആവേശവും സാഹസികതയും നിറഞ്ഞ് കൂടുതല്‍ ആനന്ദപ്രദവുമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. നമ്മുടെ പ്രണയവും ജീവിതതവും പങ്കുവയ്ക്കുന്നതില്‍ ഞാന്‍ കൃതാര്‍ഥനാണ്. അതുപോലെ കുടുംബവും. നമ്മള്‍ തുടങ്ങിയിട്ടേയുള്ളു, ഡെബ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു." ഹ്യൂ ജാക്കമാന്‍ പറയുന്നു.
ഓസ്‌കര്‍ ജാക്മാന്‍, അവ ജാക്മാന്‍ എന്നിവരാണ് താരദമ്പതികളുടെ മക്കള്‍. രണ്ട് കുട്ടികളെയും ഇവര്‍ ദത്തെടുക്കുകയായിരുന്നു.
Content Highlights: Hugh Jackman wife Deborra Lee Furness celebrate 25th wedding anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..