ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു നടൻ ഹൃത്വിക് റോഷനും സുസാനെ ഖാനും. വിവാഹമോചിതരായെങ്കിലും ഇരുവരും അടുത്ത സൗഹൃദബന്ധം പുലർത്തിയാണ് മുന്നോട്ട് പോയിരുന്നത്. മാത്രമല്ല, മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷന്‍ ചടങ്ങായാലും സുസാനെയും ഹൃത്വിക്കും ഒന്നിച്ചുണ്ടാകും.

ജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും ഹൃത്വികിന് സൂസാനെ പിന്തുണ നല്‍കിയിട്ടുണ്ട്. നടി കങ്കണ റണാവത്ത് ഹൃത്വികിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സുസാനെ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിരുന്നു.

എന്നാലിപ്പോൾ സുസാനെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടൻ അർസ്ലൻ ​ഗോനിയുമായി സുസാനെ പ്രണയത്തിലാണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 'ആറ് മാസമായി ഇരുവർക്കും പരസ്പരം അറിയാം, സിനിമാ സീരിയൽ രം​ഗത്തെ പൊതു സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്തിടെയാണ് ആ സൗഹൃദം ​ഗാഢമാവുന്നത്. പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിലും മറ്റും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു'. സുസാനെയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സൂസാനെയോ അർസ്ലാനോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arslan Goni (@arslangoni)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arslan Goni (@arslangoni)

2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ല്‍ ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞു. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. 

Content Courtesy : Pinkvilla

Content Highlights : Hrithik Roshans Ex Wife Sussanne Khan dating Actor Arslan Goni Rumours