പരുക്കന്‍ ഭാവത്തില്‍ ഹൃത്വിക്; 'വിക്രം വേദ' റീമേക്കില്‍ നിന്നുള്ള ചിത്രം


'വിക്രം വേദയി'ൽ ഹൃത്വിക് റോഷൻ കഥാപാത്രത്തിന്റെ ചിത്രം

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റിമേക്കില്‍ ഹൃത്വിക് റോഷന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്തിറങ്ങി. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്ത് വിട്ടത്. സെയ്ഫ് അലിഖാന്‍, രാധികാ ആപ്‌തെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീര്‍ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

2017 ല്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച് തമിഴ് നിയോ - നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് വിക്രം വേദാ. ആര്‍. മാധവന്‍, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്.

നായകന്‍- വില്ലന്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു 'വിക്രം വേദ'യുടെ പ്രമേയം. ബോക്‌സ് ഓഫീസിലെ തകര്‍പ്പന്‍ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി.

Content Highlights: Hrithik Roshan, Vikram Vedha look, Hrithik birthday, Hindi Remake, Saif Ali Khan Radhika Apte

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented