എ.ആർ.എം പോസ്റ്റർ, ഹൃത്വിക് റോഷൻ| Photo: AFP
ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആര്‍.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണത്തിന്റെ) ഹിന്ദി പതിപ്പ് ടീസര്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പുറത്തിറക്കും. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. പൂര്‍ണമായും 3 ഡിയില്‍ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായി പുറത്ത് വരും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ടീസര്‍ റിലീസ്.
അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ. വിനീത് എം.ബി., പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം ,ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, മാര്‍ക്കറ്റിങ് ഡിസൈനിംഗ് പപ്പറ്റ് മീഡിയ, വാര്‍ത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
Content Highlights: Hrithik Roshan to release Tovino Thomas, ajayante randam moshanam, ARM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..