നിങ്ങളെ കാണാൻ 21കാരനെ പോലെ; ഹൃത്വികിന്റെ ചിത്രത്തിന് മുൻ ഭാര്യയുടെ കമന്റ്


2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. 2014 ലാണ്

Hrithik, sussanne

വേര്‍പിരിഞ്ഞുവെങ്കിലും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും. മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷന്‍ ചടങ്ങായാലും സുസാനെയും ഹൃത്വിക്കും ഒന്നിച്ചുണ്ടാകും.

ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഒരു ഫോട്ടോയ്‍ക്ക് സൂസാനെ ഖാൻ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്. ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് പങ്കുവെച്ചത്. 'നിങ്ങളെ കാണാൻ 21കാരനെ പോലെയുണ്ട്' എന്നാണ് സൂസാനെ ഇതിന് കമന്റ് ചെയ്തത്. മാധവൻ, അഭിഷേക് ബച്ചൻ, ടൈ​ഗർ ഷറോഫ് തുടങ്ങി നിരവധി പേർ താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഹൃത്വിക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.

സുസാനെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും നടൻ അർസ്ലൻ ​ഗോനിയുമായി സുസാനെ പ്രണയത്തിലാണെന്നും ഈയിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ സൂസാനെയോ അർസ്ലാനോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല.

content highlights : Hrithik Roshan sizzling new photo ex-wife Sussanne Khan says you look 21

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented