ഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. ബ്രിട്ടീഷ് ന്യൂസ് പോര്‍ട്ടല്‍ ഈസ്റ്റേൺ ഐ നടത്തിയ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ പത്തില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഹൃതിക്വിന് പുറമെ വിവിയന്‍ ദേസന, സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍, വിരാട് കോലി, റണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്. പ്രഭാസ് തുടങ്ങിയവര്‍ പട്ടികയില്‍ ഇടം നേടി. പത്താമതാണ് പ്രഭാസിന്റെ സ്ഥാനം. ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു കായിക താരം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ്. 

പട്ടികയിലെ ആദ്യ പത്തുപേരില്‍ ഏറ്റവും പ്രായം കൂടുതലും ഹൃത്വികിനാണ്. 45 വയസ്സ് പിന്നിട്ട ഹൃത്വികിനെ ഈ അംഗീകാരം തേടിയെത്തിയതില്‍ ആഹ്ളാദത്തിലാണ് ആരാധകര്‍.

തനിക്ക് ലഭിച്ച അംഗീകാരത്തില്‍ ഏറെ സംതൃപ്തനാണെന്ന് ഹൃത്വിക് പറഞ്ഞു. എന്നാല്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു. 

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയിലും ഹൃത്വികാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്‍മാരില്‍ ഒന്നാമതായത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്ഫ്രേ ഗാവോ തുടങ്ങിയവരെയാണ് ഹൃത്വിക് പിന്തള്ളിയത്. 

Content Highlights: Hrithik Roshan sexiest Asian male of the decade, Virat Kohli, Prabhas