ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, അതൊരു വെല്ലുവിളിയായെടുത്തു -ഹൃത്വിക് റോഷൻ


Hrithik Roshan says doctors told him he can't do action films

ഹൃത്വിക് റോഷൻ | ഫോട്ടോ: പി.ടി.ഐ

വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ. തന്റെ കരിയറിന്റെ 22-ാം വർഷത്തിലെത്തി നിൽക്കുകയാണ് താരം. പുതിയ ചിത്രമായ വിക്രം വേദ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കവേ തന്റെ ആദ്യചിത്രത്തിനുമുമ്പ് ഡോക്ടർമാർ പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്.

ആരോ​ഗ്യം നല്ലതല്ലാത്തതിനാൽ സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഹൃത്വിക് റോഷൻ മനസുതുറന്നു. വിക്രം വേദയിലെ ആദ്യ​ഗാനമായ 'ആൽക്കഹോളിയ'യുടെ ലോഞ്ചിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ഡോക്ടർമാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരം സിനിമകൾക്കായി ആരോ​ഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധകൊടുക്കാൻ തുടങ്ങി. ഇന്ന് 25-ാം സിനിമയിലെത്തിനിൽക്കുമ്പോൾ എല്ലാം സ്വപ്നമായാണ് തോന്നുന്നത്. ഇന്നത്തെ തന്നെ കണ്ടാൽ 21 വയസുള്ള ആ പഴയ താൻ അഭിമാനിക്കുമെന്നും ഹൃത്വിക് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആൽക്കഹോളിയ എന്ന ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇപ്പോൾ. ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളും മുഖഭാവങ്ങളും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

തമിഴിലെ എക്കാലത്തേയും മികച്ച ​ഗാങ്സ്റ്റർ ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ ഇതേ പേരിലുള്ള റീമേക്കാണ് ഹൃത്വിക് ചിത്രം. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച വിക്രമായാണ് ഹൃത്വിക് റോഷനെത്തുന്നത്. മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായെത്തുന്നത് സെയ്ഫ് അലി ഖാനാണ്. പുഷ്കർ-​ഗായത്രി ടീമാണ് ഹിന്ദി ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടീസറും ട്രെയിലറും നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ സാം. സി.എസ്സാണ് പശ്ചാത്തലസം​ഗീതം.

Content Highlights: Hrithik Roshan on His Doctors, Hrithik Roshan says doctors told him he can't do action films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented