ഹൃത്വിക് റോഷന്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മോഹന്‍ജോ ദാരോയിലെ  ആദ്യ ഗാനം പുറത്തിറങ്ങി. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ജാവേദ് അക്തര്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് എ.ആര്‍.റഹ്മാനും, സനാ മൊയ്തുട്ടിയും ചേര്‍ന്നാണ്. അശുതോഷ് ഗവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂജ ഹെഡ്ജാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരിക്കുന്നത്. 

 മോഹന്‍ജോ ദാരോ സംസ്‌ക്കാരത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. അശുതോഷ് ഗവാരിക്കറിന്റെ മൂന്നു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നത്. ആഗസ്ത് 12 ന് ചിത്രം പുറത്തിറങ്ങും.