ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛനുമായ ജെ.ഓംപ്രകാശ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങമായി അദ്ദേഹം കിടപ്പിലായിരുന്നു.

നടന്‍ ദീപക് പരാശറാണ് ഓം പ്രകാശ് അന്തരിച്ച വിവരം പുറം ലോകത്തെ അറിയിച്ചത്. നടന്‍ അമിതാഭ് ബച്ചനടക്കമുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.

ആപ് കി കസം (1974), ആഖിര്‍ ക്യോന്‍ (1985) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആയീ മിലന്‍ കീ ബേല (1964), ആയേ ദിന്‍ ബഹര്‍ കെ(1966) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഹൃത്വികിന്റെ മാതാവ് പിങ്കി റോഷന്റെ പിതാവാണ് ജെ.ഓംപ്രകാശ്.

Content Highlights: Hrithik Roshan's grandfather director producer Jay Om Prakash passes away