കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതൊന്നും കൂട്ടാക്കാതെ പുറത്തിറങ്ങി നടക്കുന്നവരും നമുക്കിടയിലുണ്ട്. ''കൊറോണയെ ഭയമില്ല, അതുകൊണ്ട് ഞാൻ വീട്ടിലിരിക്കില്ല'' എന്നതാണ് ചിലരുടെ നയം. ഇതിനെതിരേ രം​ഗത്തത് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ.

ഈ സമയത്ത് നിയമങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്നത് തന്നെയാണ് ധീരതയെന്നും ഉത്തരവാദിത്തമുള്ള പൗരൻമാർ മറിച്ച് ചിന്തിക്കുകയില്ലെന്നും ഹൃത്വിക് പറയുന്നു.

''എന്റെ യുവാക്കളായ സുഹൃത്തുക്കളോട് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങൾ എനിക്ക് വേണ്ടി ഒരു ചെറിയ ഉപകാരം ചെയ്യണം. കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണം. പുറത്തിറങ്ങി നടക്കുന്നത് ധീരതയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല.

സർക്കാർ പറയുന്നത് പോലെ വീട്ടിൽ ഇരിക്കുന്നാണ് നിങ്ങൾ ധെെര്യം കാണിക്കേണ്ടത്. മുതിർന്നവർ പറയുന്നത് അനുസരിക്കാൻ പഠിക്കുക. സാമൂഹികമായ അകലം പാലിക്കുന്നതിലൂടെയും പുറത്തിറങ്ങാതെ ഇരിക്കുന്നതിലൂടെയും നിങ്ങൾ സമൂഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കരുതലുള്ള വ്യക്തിയാകുന്നു. സാമൂഹിക പ്രതിബദ്ധത കാണിക്കൂ, നല്ല പൗരൻമാരാകൂ''- ഹൃത്വിക് പറയുന്നു.

Content Highlights: Hrithik Roshan on lock down, asks people to corporate, corona, outbreak covid 19