ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ പോലെ തന്നെ കടുത്ത ഫിറ്റ്‌നസ് പ്രേമിയാണ് മാതാവ് പിങ്കി റോഷന്‍. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് പിങ്കി. ഹൃത്വികിനൊപ്പം തന്നെയാണ് പിങ്കിയുടെ വര്‍ക്കൗട്ട്. 
 
കഴിഞ്ഞ ദിവസം പിങ്കി ഒരു ചിത്രം പങ്കുവച്ചിരുന്നു. മരത്തിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രമായിരുന്നു അത്. വളരെ പെട്ടന്ന് തന്നെ പിങ്കിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സിനിമാ പ്രവര്‍ത്തകരടക്കം ഒട്ടനവധിപേര്‍ അവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. 

Content Highlights: Hrithik Roshan mother Pinky Roshan climbing on tree, fitness goals, Celebrity