നുവരി 25 ബോളിവുഡില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തുകയാണ്. ഹൃത്വിക് റോഷന്റെ കാബിലും ഷാരൂഖ് ഖാന്റെ റയീസും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട ചിത്രങ്ങളാണെന്നിരിക്കെ കാബിലുമായി ഒരു കൂട്ടിമുട്ടല്‍ റയീസിന് ഒഴിവാക്കാമായിരുന്നു വെന്ന് ഹൃത്വിക് പറയുന്നു. കാബിലിന്റെ റിലീസ് മുന്‍പേ തീരുമാനിച്ചിരുന്നതിനാല്‍ റയീസ് മറ്റൊരു ദിവസം ആസൂത്രണം ചെയ്യാമായിരുന്നുവെന്ന് ഹൃത്വിക് അഭിപ്രായപ്പെട്ടു. റയീസിനൊപ്പം ഇറങ്ങുന്നതിനാല്‍ ചിത്രത്തിന്റെ നിര്‍മാതാവും തന്റെ പിതാവുമായ രാകേഷ് റോഷനും ചെറിയൊരു  ആശങ്കയുണ്ടെന്നും ഹൃത്വിക് പറയുന്നു.

പപ്പ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന വ്യക്തിയാണ്. കാബില്‍ ഒക്ടോബറില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ അന്ന് സാധിച്ചില്ല. ഡിസംബറില്‍ ഒരുപാട് ചിത്രങ്ങള്‍ ഇറങ്ങുന്നതിനാല്‍ മത്സരം ഒഴിവാക്കാനാണ് മാറ്റിവച്ചത്. പിന്നീട് ജനുവരി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റയീസ് അപ്രതീക്ഷിതമായാണ് കാബിലിനൊപ്പം എത്തുന്നത്.

റയീസിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ തീരുമാനം എടുത്തത് മനപൂര്‍വമാണെന്ന് കരുതുന്നില്ല. അവർക്ക് എന്നോട് ദേഷ്യമോ മത്സരമോ തോന്നേണ്ട കാര്യമില്ല. സുല്‍ത്താനൊപ്പമുള്ള മത്സരം ഒഴിവാക്കാന്‍ റയീസ് പണ്ടേ നീട്ടിവെച്ചതാണ്. അവര്‍ക്കും മറ്റൊരു മാര്‍ഗമുണ്ടാക്കാണില്ല എന്നു ഞാന്‍ കരുതുന്നു.

എങ്കിലും കാബില്‍ 25 തിരഞ്ഞെടുത്ത സ്ഥിതിക്ക് റയീസ് മറ്റൊരു ദിവസം തിരഞ്ഞെടുത്തുവെങ്കില്‍ രണ്ട് കൂട്ടര്‍ക്കും ഒരുപോലെ ഗുണം ചെയ്യമായിരുന്നു- ഹൃത്വിക് പറഞ്ഞു

ബോളിവുഡില്‍ സാധാരണ രണ്ട് സൂപ്പര്‍ താര ചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാറുണ്ട്. ഹൃത്വികിന്റെ മുന്‍ചിത്രമായ മോഹന്‍ ജൊദാരോ അക്ഷയ് കുമാറിന്റെ റുസ്തവും സമാനമായി കൂട്ടിമുട്ടിയിരുന്നു.