ഹോദരി പഷ്മിനാ റോഷനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ഹൃത്വിക് റോഷന്‍. പഷ്മിനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അവളെ കുടുംബത്തിനു ലഭിച്ചതു തന്നെ വലിയ ഭാഗ്യമെന്നും ഹൃത്വിക് കുറിച്ചു. ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്റെ മകളാണ് പഷ്മിന. മുംബൈയില്‍ അഭിനയ പഠനത്തിലായിരുന്നു. 

pashmina roshan

പഠനത്തിനു ശേഷം ജെഫ് ഗോള്‍ഡ്‌ബെര്‍ഗിന്റെ ദ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏര്‍ണസ്റ്റ് എന്ന നാടക പ്രൊഡക്ഷന്റെ ഭാഗമായും പ്രവര്‍ത്തിച്ചു. മുംബൈയില്‍ ആറു മാസക്കാലത്തെ അഭിനയ പഠനം കഴിഞ്ഞിരിക്കുകയാണ് പഷ്മിന. പഷ്മിന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷന്‍ കുടുംബത്തിലെ നാലാമത്തെ അംഗമാണ് സിനിമയിലേക്കെത്തുന്നത്.

pashmina roshan

pashmina roshan

Content Highlights : hrithik roshan introduces his cousin pashmina roshan to fans instagram