റ് വിരലുകളുമായി ജനിച്ച തന്റെ കുഞ്ഞിന് ഹൃത്വിക് എന്ന് പേരിട്ട് യുവാവ്. തന്റെ ആരാധനാമൂർത്തിയായ ഹൃത്വിക് റോഷനും ആറ് വിരലുകളാണുള്ളത്. അതുകൊണ്ടു തന്നെ ഇംഫാൽ സ്വദേശിയ ഹൃഷികേഷ് അം​ഗോമിന് തന്റെ കുഞ്ഞിന് പേരിടുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

കഹോനാ പ്യാർ ഹേ മുതൽ ഞാൻ  ഹൃത്വിക് റോഷന്റെ ആരാധകനാണ്. നേരത്തേ എന്റെ പേര് ഋഷികേശ് എന്നായിരുന്നു. അതിൽ എച്ച്  എന്ന അക്ഷരം കൂട്ടിച്ചേർത്തത് അദ്ദേഹത്തോ‌ടുള്ള ആരാധന കൊണ്ടാണ്.

കഴിഞ്ഞ ദിവസം എനിക്കൊരു ആൺകുഞ്ഞു  പിറന്നു, അവന്റെ വിരലുകൾ ഇന്ന് രാവിലെയാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതുകൊണ്ടു തന്നെ ഞാൻ എന്റെ മകനെ ഹൃത്വിക് എന്ന് വിളിക്കുന്നു- ഹൃഷികേശ് കുറിച്ചു.

Content Highlights: Hrithik Roshan fan Hrishikesh, from Imphal names son born with 6 fingers