ഹൃത്വിക് റോഷനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെ ഖാന്‍. ഹൃത്വികിന്റെ സഹോദരി സുനൈനയുടെ വിവാദപരമായ  വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് സൂസാനെ രംഗത്ത് വന്നത്. 

ബോളിവുഡില്‍ വളരെ കാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ഹൃത്വിക് റോഷന്‍-കങ്കണ റണാവത്ത് തര്‍ക്കം. ഹൃത്വികിനെതിരേ കങ്കണ രംഗത്ത് വന്നപ്പോഴും ആരോപണങ്ങളും ഉന്നയിച്ചപ്പോഴും അദ്ദേഹം തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലൂടെ കങ്കണ തുടര്‍ച്ചയായി തന്റെ പേര് വലിച്ചിഴച്ചപ്പോള്‍ ഒടുവില്‍ ഒരു തവണ മാത്രം ഹൃത്വിക് പ്രതികരിച്ചു.

താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് സൂസാനെ പ്രതികരണവുമായി രംഗത്ത് വന്നത്.

ആ കുടുംബത്തില്‍ ദീര്‍ഘകാലം ജീവിച്ച വ്യക്തി എന്ന നിലയ്ക്ക് എനിക്ക് സുനൈനയെ നന്നായി അറിയാം. സൂനൈന സ്‌നേഹമുള്ള മറ്റുള്ളവരോട് വളരെ കരുതലുള്ള ഒരു വ്യക്തിയാണ്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ വളരെ ദുഷ്‌കരമായ അവസ്ഥയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. 

സുനൈനയുടെ പിതാവ് (രാകേഷ് റോഷന്‍) ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവരുടെ അമ്മ സംസാരിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. എല്ലാ കുടുംബംഗങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ആ സമയത്ത് അവരെ അപമാനിക്കാതിരിക്കുക. ആ കുടുംബത്തില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇത് മാത്രമാണ് നിങ്ങളോടിപ്പോള്‍ പറയാനുള്ളത്- സൂസാനെ കുറിച്ചു.

Content Highlights: hrithik roshan  ex wife sussanne khan reacts on sunaina roshan kangana ranaut controversy