കേരളത്തിന് ധനസഹായവുമായി ഹൃത്വിക് റോഷനും


എ.ആര്‍ റഹ്മാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ സഹായം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്‌.

ഴക്കെടുതില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നടന്‍ ഹൃത്വിക് റോഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും സഹായിക്കണമെന്നും ഹൃത്വിക് പറഞ്ഞു.

കേരളം ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ്. സഹായം ആവശ്യമുണ്ട്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്. നിങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യുക-ഹൃത്വിക് കുറിച്ചു.

എ.ആര്‍ റഹ്മാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ സഹായം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്‌. സഹായം ഉറപ്പുവരുത്തുന്നതിനായി താന്‍ സിനിമാ മേഖലയിലുള്ളവരെ സമീപിച്ചിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

നടന്‍ സിദ്ധാര്‍ത്ഥ് ആരംഭിച്ച #KeralaDonationChallenge ല്‍ നിരവധി പേര്‍ പങ്കെടുത്തു കഴിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന ശക്തമായ ആവശ്യവും സിനിമാ മേഖലയില്‍ നിന്നും ഉയരുന്നുണ്ട്.

Content Highlights: Hrithik roshan donates for kerala flood 2018 bollywood rasul pookkutty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented