സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഹൃത്വികും ദീപികയും ഒരുമിച്ചഭിനയിക്കുന്നത്. 

ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും. 

ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ 46-ാം ജന്മദിനമാണിന്ന്.

Content Highlights: Hrithik Roshan Deepika Padukone team up for Siddharth Anand fight Movie