പഠാൻ, വാർ പോസ്റ്റർ | photo: facebok/shahrukh khan, war
ബോളിവുഡിന് പുത്തനുണര്‍വ് നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഷാരൂഖ് ഖാന് ചിത്രം 'പഠാന്' റിലീസിന് ഒരുങ്ങുകയാണ്. മികച്ച പ്രീ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രഖ്യാപനം മുതല്ക്കേ ഹൃത്വിക് റോഷനും സല്മാന് ഖാനും ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ സജീവമാണ്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി 'എക് ഥാ ടൈഗറി'ലെ സല്മാന് ഖാനും 'വാറി'ലെ ഹൃത്വിക് റോഷനും പഠാനില്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങവെ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്പൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രത്തില്‍ തന്നെ മൂവരേയും ഒരുമിച്ച് കൊണ്ടുവരുന്നതില്‍ കാര്യമില്ലെന്നും അവസാന ചിത്രത്തില്‍ മൂവരും ഒരുമിച്ചാലേ രസമുള്ളു എന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭാവിയില്‍ പുറത്തിറങ്ങുന്ന ഏതെങ്കിലും ഒരു ചിത്രത്തില്‍ മൂവരും ഒരുമിച്ച് എത്താനുള്ള സാധ്യത ഇതോടെ ശക്തമായിട്ടുണ്ട്. പ്രീ ബുക്കിങ്ങില്‍ കരുത്ത് കാട്ടുന്ന പഠാനില്‍ സൂപ്പര്‍ താരങ്ങള്‍ കൂടിയെത്തുകയാണെങ്കില് ബോക്സോഫീസില്‍ പുത്തന്‍ റെക്കോഡുകള്‍ പിറക്കുമെന്ന് ഉറപ്പാണ്. ഷാരൂഖ് ഖാന് പുറമെ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പഠാനിലുണ്ട്.
Content Highlights: Hrithik Roshan and salman khan will not be part of shah rukh khan pathan says report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..