സബയോടൊപ്പം ദീപാവലി ആഘോഷിച്ച് ഹൃത്വിക് റോഷന്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം


ഹൃത്വിക് റോഷൻ, സബ ആസാദ്

കഴിഞ്ഞ കുറച്ചുനാളുകളായി നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. സബ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വികുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പം ആരാധകര്‍ക്ക് ദീപാവലി ആശംസയും താരം നേര്‍ന്നു. ഹൃത്വികിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒത്തുള്ള സെല്‍ഫിക്ക് പുറമേ ദീപത്തിന്റെ ചിത്രങ്ങളും സബ പങ്കുവച്ചിരുന്നു.



കഴിഞ്ഞ ഡിസംബര്‍ മുതലാണ് സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഹൃത്വികിനും കുടുംബത്തിനുമൊപ്പം സബ അവധിദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനെ ഹൃത്വിക് റോഷന്‍ നേരത്തെ വിവാഹം ചെയ്തിരുന്നു. 2014 ല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു.

Content Highlights: Hrithik Roshan and Saba Azad celebrated Diwali together


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented