കൊറോണബാധയെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായത് ചിലരുടെ വ്യക്തി ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമായി മാറിയിട്ടുണ്ട്. അതിനുദാഹരണമാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ ജീവിതം. ലോക്ക് ഡൗണില്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസാനെയുമിപ്പോള്‍. കുട്ടികള്‍ക്ക് വേണ്ടി സൂസാനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് ഏറെ സുരക്ഷയോടെ മൂത്തമകന്‍ ഹ്രെഹാന്റെ 14ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. ജന്മദിനാഘോഷത്തിന്റെ വീഡിയോ ഹൃത്വിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

സൂസാനെയ്ക്കും മക്കള്‍ക്കും പുറമേ കുടുംബാംഗങ്ങളെ വീഡിയോ കോളിലൂടെ ഒന്നിപ്പിച്ചായിരുന്നു ജന്മദിനാഘോഷങ്ങള്‍. ഹൃത്വികിന്റെ മാതാപിതാക്കളായ രാകേഷ് റോഷന്‍, പിങ്കി റോഷന്‍, സഹോദരിമാരായ സുനൈന, പശ്മിന, മരുമകള്‍ സുരാനിക, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ വീഡിയോ കോള്‍ വഴി ഹ്രെഹാനെ ആശംസ നേര്‍ന്നു.

നേരത്തെ ഹൃത്വികിന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ച് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ സൂസാനെ ആരാധകരുമായി പങ്കുവച്ചിരിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ കടല്‍ തീരത്തിന്റെ ആളൊഴിഞ്ഞ ചിത്രവും ഫ്‌ലാറ്റിനെ താല്‍ക്കാലിക ഓഫീസാക്കി മാറ്റിയ ചിത്രവും സൂസാനെ പങ്കുവച്ചു. ഹൃത്വികിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്.  സോഫയ്ക്ക് മുകളില്‍ കുഷീന്‍ സീറ്റുകള്‍ വച്ച് അതിന് മുകളില്‍ കോഫി ടേബിള്‍ വച്ചാണ് സൂസാനെ താല്‍ക്കാലികമായ ഓഫീസൊരുക്കിയിരിക്കുന്നത്. 

Content Highlights : Hrithik Roshan And Ex-Wife Sussanne Khan Celebrates Son Hrehaan's Birthday With Family