കോവിഡ് പ്രതിസന്ധിയിലാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട മേഖലയാണ് സിനിമ. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഇനി സിനിമാ ചിത്രീകരണങ്ങൾ പലതും മുടങ്ങി. ഷൂട്ടിങ് ചെയ്യാനുള്ള അനുമതിയുണ്ടെങ്കിലും വലിയ ആൾക്കൂട്ടം അനുവദനീയമല്ലാത്തതിനാൽ പല സിനിമകളും അനിശ്ചതത്വത്തിലായി.

താരങ്ങളേക്കാൾ പ്രതിസന്ധി അനുഭവിക്കുന്നത് സിനിമയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ്. അവരിൽ ഒരു വലിയ വിഭാ​ഗം എന്ന് പറയുന്നത് ജൂനിയർ ആര്‍ട്ടിസ്റ്റുകളും പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നവരുമാണ്. ഇവർക്ക് കെെത്താങ്ങായി വന്നിരിക്കുകയാണ് നടൻ ഹൃത്വിക് റോഷൻ.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവരിൽ പലരും മുംബെെയിൽ നിന്ന് ​നാട്ടിലേക്ക് തിരിച്ചു പോയി. പലർക്കും കോവിഡ് ബാധിച്ചു. ജോലിക്കു പോകാൻ കഴിയാത്തതിനാൽ നിത്യ ചെലവിന് പോലും പണമില്ല. അങ്ങനെയുള്ള 100 പേർക്കാണ് ഹൃത്വിക് സഹായം വാ​ഗ്ദാനം ചെയ്തത്. അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറുകൾ സംഘടിപ്പിച്ച് ഹൃത്വിക് സഹായം കെെമാറുകയായിരുന്നു. തൊട്ടുപിന്നാലെ  അക്കൗണ്ട് ചെക്ക് ചെയ്തതിന് ശേഷം വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൃത്വികിന്റെ ടീം സന്ദേശവും ലഭിച്ചു. 

കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കാൻ ഹൃത്വിക് സജീവമായി പ്രവർത്തിക്കുന്നുണ്ട്. നേരത്തേ ബി.എം.സിയിലെ ജോലിക്കാർക്ക് മാസ്കും പിപിഇ കിറ്റുമടക്കമുള്ള സംവിധാനങ്ങൾ  അദ്ദേഹം എത്തിച്ചു നൽകിയിരുന്നു.

Content Highlights: Hrithik Roshan actor deposit Money for Bollywood background dancers, Covid crisis