വേദയായി ഹൃത്വിക്, വിക്രമായി സെയ്ഫ്; പുഷ്‌കറും ഗായത്രിയും ചിത്രം പൂര്‍ത്തിയാക്കി


ഹൃത്വിക്, പുഷ്‌കർ, ഗായത്രി, സെയ്ഫ് അലിഖാൻ

ഹൃത്വിക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം വേദ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി. തമിഴ് പതിപ്പിന്റെ സംവിധായകരായ ഗായത്രിയും പുഷ്‌കറും തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 2022 സെപ്തംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും. രാധികാ ആപ്‌തേ, യോഗിത ബിഹാനി, രോഹിത് സറഫ് എന്നിവരാണ് മറ്റു താരങ്ങള്‍. ഹൃത്വികാണ് ചിത്രം പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.കോവിഡ് അടക്കം ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയായതെന്ന് ഹൃത്വിക് കുറിച്ചു. ചിത്രത്തിന്റെ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി പറഞ്ഞാണ് ഹൃത്വിക് കുറിപ്പ് അവസാനിപ്പിച്ചത്.

ബിരുദം നേടുന്നത് പോലെയായിരുന്നു യാത്ര. സംവിധായകരായ പുഷ്‌കറും ഗായത്രിയും അതിരുകള്‍ ഭേദിക്കാന്‍ നിശബ്ദമായി എന്നെ പ്രേരിപ്പിച്ചു. സെയ്ഫ് അലി ഖാന്‍, രാധിക ആപ്തെ, രോഹിത് സറഫ്, യോഗിത ബിഹാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കി. തിരിഞ്ഞു നോക്കുമ്പോള്‍.. ഞാന്‍ ചെയ്ത വേദയായി ഞാന്‍ മാറിയത് വിക്രം എന്ന സെയ്ഫ് അലി ഖാന്റെ ശക്തമായ സാന്നിധ്യം കൊണ്ടാണ്. സാധ്യമായ എല്ലാ കാര്യങ്ങളിലും അദ്ദേഹം അസാമാന്യനാണ- ഹൃത്വിക് കുറിച്ചു

വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിക്രം വേദ 2017 ലാണ് പുറത്തിറങ്ങിയത്. ശദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. നായകന്‍- വില്ലന്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്‌സ് ഓഫീസിലെ തകര്‍പ്പന്‍ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി.


Content Highlights: Hrithik Roshan, Vikram Vedha, Gayathri Pushkar, Saif Ali Khan, Madhavan, Vijay Sethupathi, Remake

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented