സേതുപതിയുടെ മാസ്മരിക പ്രകടനത്തിനൊപ്പമെത്താനാകുമെന്ന് ചിന്തിച്ചിട്ടേയില്ല -ഹൃത്വിക്


'വിക്രം വേദ'യിൽ വിജയ് സേതുപതി ഹൃത്വിക് റോഷൻ

പ്രമേയപരമായും അവതരണശൈലി കൊണ്ടും തെന്നിന്ത്യയൊട്ടുക്കും തരംഗമുണ്ടാക്കിയ ചിത്രമാണ് പുഷ്‌കര്‍-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേ പേരില്‍ ഇവര്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നു എന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നു. തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്.

വിജയ് സേതുപതിയുമായുള്ള താരതമ്യം തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് ഹൃത്വിക് പറഞ്ഞു. അതേ സമയം അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അതേ നിലവാരത്തില്‍ തനിക്കെത്താനാകുമെന്ന് ചിന്തിച്ചിട്ടില്ലെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വികിന്റെ പ്രതികരണം. വിജയ് സേതുപതി ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹൃത്വിക് വ്യക്തമാക്കുന്നു.



താരതമ്യങ്ങളില്‍ എനിക്കൊന്നും പറയാനില്ല. എന്റെ ഭാഗം കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്കറിയാം എത്ര മനോഹരമായാണ് യഥാര്‍ഥ പതിപ്പില്‍ വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നതെന്ന്. എന്റെ സ്വപ്‌നത്തില്‍ പോലും അതുപോലെ എനിക്ക് ആ നിലവാരത്തില്‍ ചെയ്യാനാകുമെന്ന് ചിന്തിച്ചിട്ടില്ല. ഞാന്‍ എന്ത് ചെയ്‌തോ അതില്‍ സംതൃപ്തനാണ്. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. അല്ലാതെ മറ്റു അവകാശവാദങ്ങളൊന്നും എന്റെ പ്രകടനത്തെക്കുറിച്ച് നല്‍കാനില്ല- ഹൃത്വിക് പറഞ്ഞു.

രാധിക ആപ്‌തേയാണ് ഹിന്ദി പതിപ്പിലെ നായിക. പി.എസ്. വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി.എസ്. പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Hrithik Roshan about Vikram Vedha comparing his acting with Vijay Sethupathi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented