ടുത്തിടെ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ സ്വന്തം കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നത് വലിയ വിവാദമായിരുന്നു. അന്യമതസ്ഥനായ ഒരു മാധ്യമ പ്രവര്‍ത്തകനുമായി സുനൈന അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം എതിര്‍ത്ത് പിതാവ് രാകേഷ് റോഷന്‍ അവരെ അടിച്ചിരുന്നുവെന്നും സുനൈന തുറന്നു പറഞ്ഞിരുന്നു. പ്രണയം അംഗീകരിച്ചില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും ജീവിതം നരകതുല്യമാക്കിയെന്നും സുനൈന വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് സുനൈനയുടെ സഹോദരനും നടനുമായ ഹൃത്വിക് റോഷന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെ നേരിട്ട ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്.

ഹൃത്വിക്കിന്റെ വാക്കുകള്‍ ഇങ്ങനെ. 'എനിക്കും എന്റെ കുടുംബത്തിനും ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ദീദിയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് എനിക്ക് അവരെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാവില്ല. വല്ലാത്തൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ എന്റെ കുടുംബം കടന്നു പോകുന്നത്. ഇവിടുത്തെ പല കുടുംബങ്ങളെയും പോലെ തന്നെ, നിസ്സഹായരുമാണ്. ദുഷ്‌കീര്‍ത്തി പ്രചരണങ്ങളും ചികിത്സാരംഗത്തെ കുറവുകളും ഒക്കെ കാരണമാണ്. മതം ഒരു പ്രശ്‌നമേയല്ല, കുടുംബചര്‍ച്ചകളില്‍ പോലും പ്രധാനമായി വരാത്ത ഒരു വിഷയമാണത്. 

സ്വന്തം വീട്ടില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു സുനൈന തുറന്നു പറച്ചില്‍ ബി ടൗണില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നുവെന്നായിരുന്നു സുനൈനയുടെ ആരോപണം. ഇതിന് പുറമേ ഹൃതിക്-കങ്കണ വിഷയത്തില്‍ കങ്കണയെ പിന്തുണച്ചു ട്വീറ്റ് ചെയ്ത സുനൈന നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും കുറിച്ചു. 

Content Highlights : Hrithik Roshan about Sunaina Roshan family