ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഹൃദ്യം' മെയ് 31-ന് റിലീസാവുന്നു.
സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം, കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്‍ക്കുന്ന 'ഭീകരത' എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലുടെ പറയുന്നു.
നായക കഥാപാത്രമായ സാംകുമാറായി നവാഗതനായ അജിത്, സോഫിയയായി നവാഗത നടി ശോഭ എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്, ദിവേഷ്, വിഷ്ണു, രാജന് ജഗതി, ശ്രീകുമാര്‍, സച്ചിന്, കെ.പി. സുരേഷ് കുമാര്‍ തുടങ്ങിയവരും ഹൃദ്യത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍, നിര്‍മ്മാണം - ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം - കെ.സി. ബിനു, ഛായാഗ്രഹണം - ആനന്ദ്കൃഷ്ണ, ഗാനരചന - പൂവ്വച്ചല്‍ ഖാദര്‍, സംഗീതം - അജിത് കുമാര്‍, പവിത്രന്, അസ്സോ: ഡയറക്ടര്‍ - ഷബീര്‍ഷാ, എഡിറ്റിംഗ് - വിഷ്ണു പുളിയറ, കല - രാജേഷ് ട്വിങ്കിള്‍, ചമയം - വൈശാഖ്, വസ്ത്രാലങ്കാരം - സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍ - അനീഷ്. ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ് - സന്തോഷ്, പി.ആര്.ഓ - അജയ് തുണ്ടത്തില്‍. പാലോട് വനത്തിനുള്ളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.
Content Highlights : Hridyam Malayalam Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..