പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'ഹൃദയം ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്.
    
അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

HRIDAYAM - FIRST LOOK POSTER!! 😊😊 Visakh Subramaniam #noble thomas Hesham Abdul Wahab Ranjan Abraham Pranav Mohanlal...

Posted by Vineeth Sreenivasan on Saturday, 17 April 2021

Content Highlights: Hridayam movie Vineeth Sreenivasan, Pranav Mohanlal, Darshana Rajendran, Kalyani Priyadarshan first look poster