ഹൃദയത്തിന്റെ പോസ്റ്റർ, കോഴിക്കോട് ക്രൗൺ തിയേറ്റർ
തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് വിനീത് ശ്രീനിവാസന് തിരക്കഥയും സംവിധാനവുമൊരുക്കി പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം. ഇപ്പോഴിതാ ഹൃദയത്തിന്റെ റിലീസിനെ കേരളത്തിലെ സിനിമാ പ്രേക്ഷകരും തിയേറ്ററുടമകളും എത്രമാത്രം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് പറയുകയാണ് കോഴിക്കോട്ടെ ക്രൗണ്‍ തിയേറ്റര്‍ മാനേജിങ് പാര്‍ട്ണറും വിതരണക്കാരനുമായ വിനോദ് അയ്യര്‍.

ഹൃദയത്തിന്റെ റിലീസിന് തൊട്ടുതലേദിവസം മര്മഭേദകരമായ ദിവസമായിരുന്നു എന്നാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്. സിനിമാമേഖലയില്‍ വളരെയധികം പ്രചാരം ലഭിച്ച, പ്രണവിന്റെ ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരിക്കുകയും ചെയ്ത് ചിത്രമാണ് ഹൃദയം. ഏറ്റവും പ്രധാനമായി, ഈ മഹാമാരിയുടെ കൊടുമുടിയില്‍ നില്ക്കുന്ന പ്രദര്‍ശകരായ 'ഞങ്ങള്‍ക്ക്' ഒരേയൊരു പ്രതീക്ഷ! എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
സ്പൈഡര്‍മാനെ 'ക്രിസ്മസ് രക്ഷകന്' എന്നാണ് വിനോദ് അയ്യര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ റിലീസ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു എന്നരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ നടന്ന കുപ്രചാരണങ്ങളെ എങ്ങനെ മറികടന്നുവെന്നും റിലീസ് മാറ്റിവെച്ചിട്ടില്ലെന്ന അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ തിയേറ്റര്‍ ജീവനക്കാരെ എങ്ങനെ പ്രദര്‍ശനമൊരുക്കാന്‍ സജ്ജമാക്കിയെന്നും അദ്ദേഹം ഹൃദയത്തില്‍ തൊടുന്ന രീതിയിലാണ് കുറിച്ചിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ സിനിമാ ശൃംഖലയിലെ അവസാന കണ്ണി ആരാണെന്ന് തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ താന്‍ അത്ഭുതപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: hridayam malayalam movie release, calicut crown theatre, malayalam movie news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..