1953ല്‍ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രം. 007 എന്ന കോഡ് നാമത്തിലാണ് അയാള്‍ അറിയപ്പെടുന്നത്. ബുദ്ധിരാക്ഷസന്‍, സാഹസികന്‍, പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചിലേറ്റുന്ന വ്യക്തി. അതാണ് ജയിംസ് ബോണ്ട്.  ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുന്ന ബോണ്ട് നോവലിലൂടെ മാത്രമല്ല സിനിമകളിലൂടെയും നമുക്കൊപ്പം വര്‍ഷങ്ങളായി സഞ്ചരിക്കുന്നു. 1962 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോവില്‍ തുടങ്ങി 2020 ലെ ഇനിയും പുറത്തിറങ്ങാത്ത നോ ടൈം ടു ഡൈ വരെ. സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്നതും ഏറ്റവും അധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയിലെ കഥാപാത്രങ്ങളായി ഷോണ്‍ കോണ്‍റി, ജോര്‍ജ്ജ് ലാസെന്‍ബി, റോജര്‍ മൂര്‍, തിലോത്തി ഡാല്‍ട്ടണ്‍, പിയേഴ്‌സ് ബ്രോസ്‌നന്‍, ഡാനിയേല്‍ ക്രാഗ് എന്നിവര്‍ നമുക്ക് മുന്നിലെത്തി. 

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നോ ടൈം ടു  ഡൈയിലൂടെ ബോണ്ടിനെ വീണ്ടും കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനിടെ ലോകത്തെ വിറപ്പിച്ച് കൊറോണയെത്തി. കോറോണ ഭീതിയെ തുടര്‍ന്ന് നോ ടൈം ടു  ഡൈയിന്റെ റിലീസ് ഏപ്രിലില്‍ നിന്ന് നവംബറിലേക്ക് മാറ്റിയപ്പോള്‍ നിരാശയിലാണ് ആരാധകര്‍. അതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ ചര്‍ച്ചയും അരങ്ങേറുകയാണ്. 1962 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍  ജയിംസ് ബോണ്ട് എത്രയാളുകളെ കൊന്നുവെന്നാണ് പല ചര്‍ച്ചകളിലും ഉയരുന്നു പ്രധാന ചോദ്യം. അതിന്റെ കണക്കുകള്‍ ഇങ്ങനെയാണത്രേ...

ഷോണ്‍ കോണ്‍റി

How Many People James Bond Has Killed No time to die 007 bond series interesting factor

ആദ്യമായി ജയിംസ് ബോണ്ടായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടനാണ്  ഷോണ്‍ കോണ്‍റി. ആറ് സിനിമകളിലാണ് അദ്ദേഹം ബോണ്ടിനെ അവിസ്മരണീയമാക്കിയത്. അദ്ദേഹത്തിന്റെ കഥാപാത്രം കൊന്ന വില്ലന്‍മാരുടെ കണക്കുകള്‍ ഇങ്ങനെ....

ഡോക്ടര്‍ നോ (1962)- 7
ഫ്രം റഷ്യ വിത്ത് ലൗ (1963)-8
ഗോള്‍ഡ് ഫിംഗര്‍ (1964)- 8
തണ്ടര്‍ ബോള്‍ (1965)- 17
യു ഓണ്‍ലി ലീവ് ടൈ്വസ് (1967)- 21
ഡയമണ്ട് ആര്‍ ഫോര്‍ എവര്‍ (1971)- 7
ആകെ- 68

ജോര്‍ജ് ലാസെന്‍ബി

How Many People James Bond Has Killed No time to die 007 bond series interesting factor

ഓരേയൊരു ബോണ്ട് ചിത്രത്തില്‍ വേഷമിട്ട നടനാണ് ജോര്‍ജ് ലാസെന്‍ബി. 1969 ല്‍ പുറത്തിറങ്ങിയ ഓണ്‍ ഹെര്‍ മെജസ്റ്റി സീക്രട്ട് സര്‍വീസ് എന്ന ചിത്രത്തില്‍. അദ്ദേഹത്തിന്റെ കഥാപാത്രം ഇല്ലാതാക്കിയ ശത്രുക്കളുടെ എണ്ണം- 6.

റോജര്‍ മൂര്‍ 

How Many People James Bond Has Killed No time to die 007 bond series interesting factor

ഏറ്റവും കൂടുതല്‍ തവണ ജെയിംസ് ബോണ്ടായി വേഷമിട്ട നടനാണ് റോജര്‍ മൂര്‍. 1973 മുതല്‍ 85 വരെ അദ്ദേഹം ബോണ്ടായി തകര്‍ത്തു. 

ലീവ് ആന്റ് ലെറ്റ് ഡൈ (1973)-6
ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974)-1
ദ സ്‌പൈ ഹു ലൗവ്ഡ് മി (1977)-18
മൂണ്‍റാക്കര്‍ (1979)-12
ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി(1981)-15
ഒക്ടോപസ്സി (1983)-64
എ വ്യൂ ടു എ കില്‍ (1985)-5

ആകെ-121 

തിമോത്തി ഡാല്‍ട്ടണ്‍

How Many People James Bond Has Killed No time to die 007 bond series interesting factor

1987 മുതല്‍ 1989 വരെ ബോണ്ടായി വേഷമിട്ട തിമോത്തി ഡാല്‍ട്ടണ്‍ ആകെ വകവരുത്തിയത് 20 വില്ലന്‍മാരെയാണ്. ദി ലിവിങ് ഡേ ഔട്ട്- 10, ലൈസന്‍സ് ടു കില്‍-10

പിയേഴ്‌സ്  ബ്രോസ്‌നന്‍

How Many People James Bond Has Killed No time to die 007 bond series interesting factor

1995 മുതല്‍ 2002 കാലഘട്ടത്തില്‍ നാല് സിനിമകളില്‍  ബ്രോസ്‌നന്‍ ബോണ്ടായി തിളങ്ങി.

ഗോള്‍ഡന്‍ ഐ (1995)-34
ടുമാറോ നെവര്‍ ഡൈസ് (1997)-24
ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999)-21
ടൈ അനതര്‍ ഡേ (2002)-24
ആകെ വകവരുത്തിയ ശത്രുക്കളുടെ എണ്ണം-103

ഡാനിയല്‍​ ക്രെയ്ഗ്

How Many People James Bond Has Killed No time to die 007 bond series interesting factor

2006 മുതല്‍ ഇനി പുറത്തിറങ്ങാനുള്ള നോ ടൈം ടു ടൈ വരെ ബോണ്ടായി വേഷമിട്ട നടനാണ് ഡാനിയേല്‍ ക്രെയ്ഗ്. ഇതുവരെ ബോണ്ട് സീരീസിലെ അഞ്ച് സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. അദ്ദേഹം വകവരുത്തിയ ശത്രുക്കളുടെ എണ്ണം ഇങ്ങനെ...

കോസിനോ റോയല്‍ (2006)-11
ക്വാണ്ടം ഓഫ് സോളാസ് (2008)-16
സൈഫാള്‍ (2012)-17
സ്‌പെക്ടര്‍ (2015)-235
നോ ടൈം ടു ഡൈ (2020)-?

ആകെ-279

1962 മുതല്‍ 2015 വരെ 24 സിനിമകളിലായി ജയിംസ് ബോണ്ട് കൊന്നൊടുക്കിയ ആകെ ശത്രുക്കളുടെ എണ്ണം- 597

കടപ്പാട്: സക്രീന്‍റാന്റ് ഡോട്ട്‌കോം

Content Highlights: How Many People James Bond Has Killed, No time to die Release, 007, bond series, interesting factor