കർട്ടൻ ടൈറ്റിൽ പോസ്റ്റർ | photo: special arrangements
തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കര്ട്ടന്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി, സംവിധായകന് എം പദ്മകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം. ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം അമന് റാഫിയാണ് സംവിധാനം ചെയ്യുന്നത്. അമന് റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കര്ട്ടന്'.
മകള്‍ക്ക് വേണ്ടി ഒരു അമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഹൊറര്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ. തോമസാണ് നായകന്. മെറീന മൈക്കിള്‍, സിനോജ് വര്‍ഗീസ്, അമന് റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന് സാഗര്‍, ജെന്സണ് ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍, സൂര്യലാല്‍ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഷിജ ജിനു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സന്ദീപ് ശങ്കര്‍ ആണ് ഛായാഗ്രഹണം. വൈശാഖ് എം. സുകുമാരനാണ് ചീഫ് അസോസിയേറ്റ്. മുരളി അപ്പാടത്തും സണ്ണി മാധവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വിശ്വനാഥ് ആണ്. സംഘട്ടനം -ബ്രൂസ്ലി രാജേഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് - ഷൌക്കത്ത് മന്നലാംകുന്ന്. പി.ആര്.ഒ. -സൂരജ് സുരേന്ദ്രന്, നന്ദന്, കെ.എസ്. ദിനേശന്.
Content Highlights: horror thriller curtain title poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..