ഹോപ്പിൽ നിന്നും | screengrab: https:||www.youtube.com|watch?v=GgEieLRT0WI&feature=youtu.be
റോഹൻ റോയ് സംവിധാനത്തിൽ നിഖിൽ അലക്സും ദിയ ജബ്ബാറും പ്രധാന വേഷത്തിൽ എത്തിയ ഹോപ്പ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ജോസ് പ്രകാശ് എന്ന ഒരു എഴുത്തുകാരനാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. വാക്കുകളുടെ ലോകത്ത് ഒറ്റപ്പെട്ട അയാളുടെ മാനസികാസ്ഥയിൽ ലില്ലി എന്ന സുഹൃത്തിനോട് അയാൾക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കൊറോണ കാലത്ത് പൂർണമായും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പത്തനാപുരത്താണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അയ്നൂസ് എന്റർടൈന്മെന്റാണ് നിർമാണം. ഒരുപാട് നല്ല മലയാള സിനിമകൾ നിർമ്മിക്കുക എന്ന ഒറ്റ ലക്ഷത്തിൽ ആരംഭിച്ച ഒരു പുതിയ ബാനർ ആണ് അയ്നൂസ് എന്റർടെെൻമെന്റ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സിനിമാവ്യവസായത്തിന് ഒരുപാട് നിയന്ത്രണമുള്ളതിനാൽ ഈ ഹ്രസ്വചിത്രം നിർമിക്കുകയായിരുന്നു. ഒക്ടോബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്- അണിയറ പ്രവർത്തകർ പറയുന്നു.
നിരവധി പരസ്യ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള റോഹൻ റോയ് സംവിധാനം ചെയുന്ന നാലാമത്തെ ഹ്രസ്വചിത്രമാണ് ഹോപ്പ്. അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, ആന്റണി വർഗീസ്, വിനയ് ഫോർട്ട്, അക്ഷയ് രാധാകൃഷ്ണൻ, അമിത് ചക്കാലക്കൽ, , ശരണ്യ ആർ. സംവിധായകരായ ജിബു ജേക്കബ്, ഷംസു സ്യ്ബ, പ്രിൻസ് ജോയ്, ജെനിത് കാച്ചപ്പിള്ളി, ഷാനിൽ മുഹമ്മദ് സംഗീത മേഖലയിൽ നിന്നും സ്റ്റീഫൻ ദേവസി, വിനായക് ശശികുമാർ, മോഡൽ ഷിയാസ് കരീം തുടങ്ങിയവർ ചിത്രം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
ജോസഫ് ചെറിയനാണ് ഛായാഗ്രാഹകൻ. ബഡ്ജറ്റ് കുറയ്ക്കാനായി മിനിമൽ ലൈറ്റ്റിംഗ് ഉപയോഗിച്ചുകൊണ്ട് സ്വാഭാവിക വെളിച്ചം കൂടുതലായി ഉപയോഗിച്ചാണ് ചിത്രീകരിച്ചതെന്ന് അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. ദേവിക +2 ബയോളജി, അബിൻ മൈക്കിൽ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിഷ്ണു ദാസാണ് ഹോപ്പിന് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.
എഡിറ്റിങ്- നബീൽ ജബ്ബാർ, സൗണ്ട് ഡിസൈൻ &മിക്സിങ് ഷെഫിൻ മായൻ, കളറിസ്റ്റ്- ബിലാൽ റഷീദ്, സംഭാഷണം- സൗമ്യ ജി ഫിലിപ്പ്, കലാസംവിധാനം- ആദിൽ അലാവുദീൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നന്ദു കുര്യക്കോസ്, സഹസംവിധാനം- ഇംത്യസ് മുഹമ്മദ്, സ്റ്റിൽസ്- ജോൺസ് ജോസഫ്, പോസ്റ്റർ ഡിസൈൻ- അമൽ ഉണ്ണികൃഷ്ണൻ, ടെെറ്റിൽ- സബിൻ ജോൺസൻ.
Content Highlights: Hope Malayalam Short Film Rohan Roy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..