ബാലകൃഷണ, ഹണി റോസ് | photo: twitter/@HoneyRoseOffl_
തെലുങ്കില്‍ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തില്‍ നായികയായെത്തിയത് മലയാളി താരം ഹണി റോസായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ താരത്തിനായി. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്.
ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക.
തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
Content Highlights: honey rose will be the heroin in balakrishnas next movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..