ചടങ്ങിൽ സംസാരിക്കുന്ന ഹണി റോസ്
ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. ഇപ്പോഴിതാ തെലുങ്ക് പറഞ്ഞ് ആരാധകരുടെ കൈയ്യടി നേടിയിരിക്കുകയാണ് താരം. തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരുടെ മനം കവര്‍ന്നത്.
എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. ഹണി റോസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി.ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാർ. മലയാളത്തിൽ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരും താരനിരയിലുണ്ട്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമൻ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് നവീൻ നൂലി, സംഘട്ടനം റാം- ലക്ഷ്മൺ, വി വെങ്കട്ട്. സായ് മാധവ് ബുറയുടേതാണ് സംഭാഷണങ്ങൾ. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കർ യലമൻചിലിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനുവരി 12 ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
Content Highlights: Honey Rose, Balayya, Nandamuri Balakrishna, Telugu Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..