ലയാള നടി ഹണി റോസിന്റെ പേരില്‍ തന്നെ റോസാ പൂവുണ്ട്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ പേരു പോലെത്തന്നെ കൃഷി ചെയ്യാനാണ് ഹണി റോസിനിഷ്ടം. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഈ ചെടികളിലെല്ലാം കായും പൂവുമുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോള്‍ ചങ്ക്‌സിലെ നായിക. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു. 

ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റില്‍ പറയുന്നു. കാന്തല്ലൂരില്‍ നിന്ന് കൊണ്ടുവന്നാണ് ഹണി ബ്ലാക്ക്‌ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത്.

Content Highlights: Honey Rose Kitchen Garden Chunks Actress