ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചങ്ക്സില്‍ നായികയായി എത്തുന്നത് ഹണിറോസ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലെ ഏക പെണ്‍കുട്ടി റിയ എന്ന കഥാപാത്രമായാണ് ഹണിറോസ് എത്തുന്നത്. മെക്കിലെ ഏക പെണ്‍കുട്ടി എന്നതിനാല്‍ മെക്ക് റാണി എന്നാണ് റിയയെ വിളിക്കുന്നത്. 

ബാംഗളൂരുവിലെ എന്‍ജിനിയറിങ് കോളജില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കാനെത്തുന്ന തല്ലിപ്പൊളി കഥാപാത്രമാണ് റിയ. കോളജ് പഠനവും തുടര്‍ന്ന് നടക്കുന്ന ചില സര്‍പ്രൈസുകളും ഉള്‍പ്പെടുത്തിയാണ് ചങ്ക്സിന്റെ തിരക്കഥ. ഹണി റോസിനൊപ്പം മറീനാ മൈക്കിളും ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

chunksബാലു വര്‍ഗീസ്, വൈശാഖ് നായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. കാറില്‍ യാത്ര പോകുന്ന രണ്ടു പേരുടെ കളര്‍ഫുള്‍ ചിത്രവുമായി ചങ്ക്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കാറിലെ ആളുകളെ വ്യക്തമാക്കാതെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 

സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയാറാക്കുന്നത്. വൈശാഖാ ഫിലിംസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാവാടയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍, രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.