ഓടിടി റിലീസായെത്തി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയ ഹോം എന്ന ചിത്രത്തിലെ ഡിലീറ്റഡ് രം​ഗം പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ‌ ഇന്ദ്രൻസ്,മഞ്ജു പിള്ള, നസ്ലിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. നസ്ലിൻ അവതരിപ്പിക്കുന്ന ചാൾ‌സ് എന്ന കഥാപാത്രവും ​ദീപ തോമസ് അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. 

ആ​ഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. റോജിൻ തോമസിന്റെത് തന്നെയാണ്  ചിത്രത്തിന്റെ കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

Read More : 'ബുദ്ധി മെയ്ന്‍' ആയ മെല്‍വിനില്‍ നിന്ന് റസൂല്‍ വഴി ചാള്‍സ് ഒലിവര്‍ ട്വിസ്റ്റിലേക്ക്;നസ്ലിന്‍ അഭിമുഖം

രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. നീൽ ആണ് ഛായാ​ഗ്രഹ​ണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റർ. 2013 ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.

വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർ​ഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

content highlights : home movie deleted scene indrans sreenath bhasi manju pillai naslen