ഹോം എലോണ്‍ സീരീസിലുടെ പ്രശസ്തി നേടിയ താരമാണ് മെക്കോളെ കല്‍ക്കിന്‍. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ  ഹോളിവുഡില്‍ സൂപ്പർതാര പദവി കൈവരിച്ച നടനാണ് കൽക്കിൻ.

പക്ഷേ മാതാപിതാക്കളുടെ വിവാഹമോചനം കല്‍ക്കിനെ കൊണ്ടെത്തിച്ചത് ലഹരിയുടെ ലോകത്താണ്. മയക്കുമരുന്നിന് അടിമയായി മാറിയ അദ്ദേഹത്തെ സിനിമാലോകം പിന്നീട് ഗൗനിച്ചതുമില്ല.

തനിക്ക് പറ്റിയ തെറ്റുകള്‍ക്ക്  കാരണം അച്ഛന്റെ സ്വഭാവമാണെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് കല്‍ക്കിന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കിന്‍ മനസ്സു തുറന്നത്.

"അച്ഛന്‍ എന്നെ ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ വൈകിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. പത്ത് വയസ്സിനുള്ളില്‍ തന്നെ ഞാന്‍ ഒരുപാട് പണമുണ്ടാക്കി. ആ പണത്തിലായിരുന്നു അച്ഛന്റെ നോട്ടം."-കൽക്കിൻ പറഞ്ഞു. 

Content Highlights: Macaulay Culkin, Home Alone Hero